Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AI Summit

ബിജെപിക്കെതിരേ പ്രതിഷേധിക്കുന്നവരെ രാജ്യവിരുദ്ധരാക്കുന്നു: യൂത്ത് കോണ്‍ഗ്രസ്

ന്യൂ​​​ഡ​​​ൽ​​​ഹി: ബി​​​ജെ​​​പി​​​ക്കെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​വ​​​രെ രാ​​​ജ്യ​​​വി​​​രു​​​ദ്ധ​​​രാ​​​ക്കി ബി​​​ജെ​​​പി പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ന്നു​​​വെ​​​ന്ന് യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ്. പ്ര​​​തി​​​ഷേ​​​ധി​​​ക്കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശം ത​​​ങ്ങ​​​ൾ​​​ക്കു​​​ണ്ടെ​​​ന്നും രാ​​​ജ്യ​​​ത്തി​​​ന്‍റെ ശ്ര​​​ദ്ധ ല​​​ഭി​​​ക്കാ​​​നാ​​​ണ് എ​​​ഐ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​ഘ​​​ട​​​ന​​​യു​​​ടെ ദേ​​​ശീ​​​യ​​​നേ​​​തൃ​​​ത്വം പ്ര​​​തി​​​ക​​​രി​​​ച്ചു.

സ​​​മാ​​​ന​​​വി​​​ഷ​​​യം ഉ​​​യ​​​ർ​​​ത്തി ജ​​​ന്ത​​​ർ മ​​​ന്തറി​​​ലും ബി​​​ലാ​​​സ്പു​​​രി​​​ലും ഭോ​​​പ്പാ​​​ലി​​​ലും ബ​​​നാ​​​റ​​​സി​​​ലും റാ​​​യ്പു​​​രി​​​ലും പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും രാ​​​ജ്യ​​​ത്തി​​​ന്‍റെ ശ്ര​​​ദ്ധ ല​​​ഭി​​​ച്ചി​​​ല്ലെ​​​ന്നും എ​​​ന്നാ​​​ൽ ആ​​​രെ​​​യും ഉ​​​പ​​​ദ്ര​​​വി​​​ക്കാ​​​തെ സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യി ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച​​​പ്പോ​​​ൾ മാ​​​ത്ര​​​മാ​​​ണ് രാ​​​ജ്യം ഞ​​​ങ്ങ​​​ളെ ചെ​​​വി​​​ക്കൊ​​​ണ്ട​​​തെ​​​ന്നും നേ​​​താ​​​ക്ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ളെ ഇ​​​ല്ലാ​​​താ​​​ക്കാ​​​നാ​​​ണു ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്.റോ​​​ഡു​​​ക​​​ളി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​ന്പോ​​​ൾ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കു​​​മെ​​​ന്നും ഓ​​​ണ്‍ലൈ​​​ൻ മാ​​​ധ്യ​​​മ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചാ​​​ൽ ഉ​​​ള്ള​​​ട​​​ക്കം ഉ​​​ട​​​ന​​​ടി നീ​​​ക്കം ചെ​​​യ്യു​​​മെ​​​ന്നും യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് ദേ​​​ശീ​​​യ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ശേ​​​ഷ് നാ​​​രാ​​​യ​​​ണ്‍ ഓ​​​ജ പ​​​റ​​​ഞ്ഞു.

ഗി​​​ഗ് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു​​​വേ​​​ണ്ടി​​​യും ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു​​​വേ​​​ണ്ടി​​​യും അ​​​ങ്കി​​​ത ഭ​​​ണ്ഡാ​​​രി​​​യു​​​ടെ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ലും പ്ര​​​തി​​​ഷേ​​​ധ​​​മു​​​യ​​​ർ​​​ത്തി​​​യ​​​പ്പോ​​​ൾ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ത​​​ങ്ങ​​​ളെ ക​​​ണ്ടി​​​ല്ലെ​​​ന്നും എ​​​ന്നാ​​​ൽ എ​​​ഐ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച​​​പ്പോ​​​ൾ രാ​​​ജ്യം ഞ​​​ങ്ങ​​​ളെ ശ്ര​​​വി​​​ച്ചെ​​​ന്നും ഇ​​​താ​​​ണു പ്ര​​​തി​​​ഷേ​​​ധം എ​​​ന്ന പ​​​ദ​​​ത്തി​​​ന്‍റെ ഉ​​​ദ്ദേ​​​ശ്യ​​​മെ​​​ന്നും ഓ​​​ജ വ്യ​​​ക്ത​​​മാ​​​ക്കി.

എ​​​ഐ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ സ​​​ന്നി​​​ഹി​​​ത​​​രാ​​​യ നൂ​​​റു​​​ക​​​ണ​​​ക്കി​​​നു സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ പ്ര​​​തി​​​ഷേ​​​ധം വീ​​​ഡി​​​യോ​​​ക​​​ളി​​​ൽ പ​​​ക​​​ർ​​​ത്തി​​​യെ​​​ന്നും അ​​​തി​​​ലെ​​​വി​​​ടെ​​​യും പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ സ​​​മാ​​​ധാ​​​നാ​​​ന്ത​​​രീ​​​ക്ഷം ത​​​ക​​​ർ​​​ക്കുന്ന തായോ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ കൈ​​​യേ​​​റ്റം ചെ​​​യ്യുന്നതായോ വി​​​ദ്വേ​​​ഷ പ്ര​​​സം​​​ഗം ന​​​ട​​​ത്തു​​​ന്ന​​​താ​​​യോ കാ​​​ണി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും എ​​​ന്നാ​​​ൽ ഭാ​​​ര​​​തീ​​​യ ന്യാ​​​യ സം​​​ഹി​​​ത​​​യി​​​ലെ 196, 197, 132 എ​​​ന്നീ ഗു​​​രു​​​ത​​​ര​​​മാ​​​യ വ​​​കു​​​പ്പു​​​ക​​​ൾ ചു​​​മ​​​ത്തി​​​യാ​​​ണ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ​​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും സം​​​ഘ​​​ട​​​ന​​​യു​​​ടെ ലീ​​​ഗ​​​ൽ സെ​​​ൽ അ​​​റി​​​യി​​​ച്ചു.

2010 കോ​​​മ​​​ണ്‍വെ​​​ൽ​​​ത്ത് ഗെ​​​യിം​​​സി​​​നി​​​ടെ ബി​​​ജെ​​​പി പ്ര​​​തി​​​ഷേ​​​ധം ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​തും യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് നേ​​​തൃ​​​ത്വം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

National

എ​പ്‌​സ്റ്റീ​ൻ വി​വാ​ദം: എ​ഐ ഉ​ച്ച​കോ​ടി​യി​ൽ​നി​ന്ന് പി​ന്മാ​റി ബി​ൽ ഗേ​റ്റ്സ്

ന്യൂ​ഡ​ൽ​ഹി: എ​ഐ ഉ​ച്ച​കോ​ടി​യി​ൽ​നി​ന്ന് മൈ​ക്രോ​സോ​ഫ്റ്റ് സ​ഹ​സ്ഥാ​പ​ക​ൻ ബി​ൽ ഗേ​റ്റ്‌​സ് പി​ന്മാ​റി. അ​മേ​രി​ക്ക​ൻ ലൈം​ഗി​ക കു​റ്റ​വാ​ളി ജെ​ഫ്രി എ​പ്‌​സ്റ്റീ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളി​ൽ ബി​ൽ ഗേ​റ്റ്‌​സി​ന്‍റെ പേ​ര് ഉ​ൾ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ വി​വാ​ദ​ങ്ങ​ളാ​ണു പി​ന്മാ​റ്റ​ത്തി​നു പി​ന്നി​ലെ​ന്നാ​ണു സൂ​ച​ന.

ഉ​ച്ച​കോ​ടി​യു​ടെ സു​പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളി​ൽ​നി​ന്നു ശ്ര​ദ്ധ തി​രി​യാ​തി​രി​ക്കാ​നാ​ണ് ഗേ​റ്റ്‌​സ് വി​ട്ടു​നി​ൽ​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​യ ഗേ​റ്റ്‌​സ് ഫൗ​ണ്ടേ​ഷ​ൻ വ​ക്താ​ക്ക​ൾ അ​റി​യി​ച്ചു.

എ​ക്സി​ലൂ​ടെ​യാ​ണ് ഗേ​റ്റ്സി​ന്‍റെ പി​ന്മാ​റ്റ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്. ഗേ​റ്റ്‌​സി​ന് പ​ക​രം ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഫ്രി​ക്ക-​ഇ​ന്ത്യ ഓ​ഫീ​സ് പ്ര​സി​ഡ​ന്‍റ് അ​ങ്കു​ർ വോ​റ ഉ​ച്ച​കോ​ടി​യി​ൽ സം​സാ​രി​ക്കും.

ഉ​ച്ച​കോ​ടി​യു​ടെ ഔ​ദ്യോ​ഗി​ക പ​ട്ടി​ക​യി​ൽ​നി​ന്ന് ചൊ​വ്വാ​ഴ്ച രാ​വി​ലെ ഗേ​റ്റ്‌​സി​ന്‍റെ പേ​രു നീ​ക്കം ചെ​യ്തി​രു​ന്നു.

 

 

National

എഐ ഉ​ച്ച​കോ​ടി ചൈ​നീ​സ് ച​ന്ത​യാ​ക്കി മാ​റ്റി​യെ​ന്ന് കോ​ൺ​ഗ്ര​സ്

ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള എ ​ഐ ഇം​പാ​ക്ട് ഉ​ച്ച​കോ​ടി ചൈ​നീ​സ് ഉ​ത്പ​ന്ന​ങ്ങ​ൾ ഇ​ന്ത്യ​ൻ നി​ർ​മ്മി​ത​മെ​ന്ന് പ​റ​ഞ്ഞ് പ്ര​ദ​ർ​ശി​പ്പി​ക്കാ​നു​ള്ള ചന്തയാക്കി മാ​റ്റി​യെ​ന്ന് കോ​ൺ​ഗ്ര​സ്. ഇ​ന്ത്യ​ൻ സാ​ങ്കേ​തി​ക വി​ദ്യ​യെ ലോ​ക​ത്തി​ന് മു​ന്നി​ൽ പ​രി​ഹാ​സ്യ​മാ​ക്കു​ന്ന ന​ട​പ​ടി​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യ​തെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി വി​മ​ർ​ശി​ച്ചു.

ഉ​ച്ച​കോ​ടി​യി​ലെ ഒ​രു സ്റ്റാ​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച 'ഓ​റി​യോ​ൺ' എ​ന്ന റോ​ബോ​ട്ടി​ക് നാ​യ​യെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് വി​വാ​ദ​ങ്ങ​ൾ ഉ​ട​ലെ​ടു​ത്ത​ത്. ഇ​ത് ഇ​ന്ത്യ​യി​ൽ വി​ക​സി​പ്പി​ച്ച​താ​ണെ​ന്നാ​യി​രു​ന്നു സം​ഘാ​ട​ക​ർ അ​വ​കാ​ശ​പ്പെ​ട്ട​ത്. എ​ന്നാ​ൽ, ഇ​ത് ചൈ​നീ​സ് ക​മ്പ​നി​യാ​യ 'യൂ​ണി​ട്രീ'​നി​ർ​മി​ച്ച റോ​ബോ​ട്ട് ആ​ണെ​ന്ന് പി​ന്നീ​ട് തെ​ളി​ഞ്ഞു. ഗാ​ൽ​ഗോ​ട്ടി​യാ​സ് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ സ്റ്റാ​ളി​ലാ​യി​രു​ന്നു ഈ ​പ്ര​ദ​ർ​ശ​നം ന​ട​ന്ന​ത്.

ചൈ​നീ​സ് നി​ർ​മി​ത ഉ​ത്പ​ന്ന​ങ്ങ​ൾ 'മെ​യ്ഡ് ഇ​ൻ ഇ​ന്ത്യ' എ​ന്ന പേ​രി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് രാ​ജ്യ​ത്തി​ന് അ​പ​മാ​ന​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. ഉ​ച്ച​കോ​ടി വെ​റും പി ​ആ​ർ നാ​ട​ക​മാ​യി മാ​റി​യെ​ന്നും, യ​ഥാ​ർ​ത്ഥ ഇ​ന്ത്യ​ൻ പ്ര​തി​ഭ​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.‌

വി​വാ​ദം കൊ​ഴു​ത്ത​തോ​ടെ, തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി ചൈ​നീ​സ് റോ​ബോ​ട്ടി​നെ പ്ര​ദ​ർ​ശി​പ്പി​ച്ച സ്റ്റാ​ൾ ഉ​ട​ന​ടി നീ​ക്കം ചെ​യ്യാ​ൻ കേ​ന്ദ്ര ഐ​ടി മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഗാ​ൽ​ഗോ​ട്ടി​യ സ​ർ​വ​ക​ലാ​ശാ​ല സം​ഭ​വ​ത്തി​ൽ മാ​പ്പ് പ​റ​യു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

National

എ​​ഐ ഉ​​ച്ച​​കോ​​ടി​: ലോ​ക​നേ​താ​ക്ക​ളെ കണ്ട് മോ​ദി

ന്യൂ​​ഡ​​ല്‍​ഹി: എ​​ഐ ഉ​​ച്ച​​കോ​​ടി​യോ​ട​നു​ബ​ന്ധി​ച്ചു നി​​ര​​വ​​ധി ലോ​​ക​​നേ​​താ​​ക്ക​​ളു​​മാ​​യും ഗൂ​​ഗി​​ള്‍ സി​​ഇ​​ഒ​​യു​​മാ​​യും പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി. സ്‌​​പെ​​യി​​ന്‍ പ്ര​​സി​​ഡ​​ന്‍റ്, ക്രൊ​​യേ​​ഷ്യ​​ന്‍ പ്ര​​ധാ​​ന​​മ​​ന്ത്രി, ഫി​​ന്‍​ല​​ന്‍​ഡ് പ്ര​​ധാ​​ന​​മ​​ന്ത്രി, സെ​​ര്‍​ബി​​യ​​ന്‍ പ്ര​​സി​​ഡ​​ന്‍റ്, എ​​സ്തോ​ണി​​യൻ പ്ര​​സി​​ഡ​​ന്‍റ്, ക​​സാ​​ഖ് പ്ര​​ധാ​​ന​​മ​​ന്ത്രി, ഭൂ​ട്ടാ​​ന്‍ പ്ര​​ധാ​​ന​​മ​​ന്ത്രി എ​​ന്നി​വ​​രു​​മാ​​യി ഉ​​ഭ​​യ​​ക​​ക്ഷി ച​​ര്‍​ച്ച​​ക​​ള്‍ ന​​ട​​ത്തി​​യ പ്ര​​ധാ​​ന​​മ​​ന്ത്രി ഗൂ​​ഗി​​ള്‍ സി​​ഇ​​ഒ സു​​ന്ദ​​ര്‍ പി​​ച്ചൈ​​യെയും ക​ണ്ടു.

സ്‌​​പെ​​യി​​ന്‍ പ്ര​​സി​​ഡ​​ന്‍റ് പെ​​ഡ്രോ സാ​​ഞ്ച​​സു​​മാ​​യി ഡ​​ല്‍​ഹി​​യി​​ലെ ഹൈ​​ദ​​രാ​​ബാ​​ദ് ഹൗ​​സി​​ല്‍ മോ​​ദി ന​​ട​​ത്തി​​യ കൂ​​ടി​​ക്കാ​​ഴ്ച​​യി​​ല്‍ 2026 സം​​സ്‌​​കാ​​ര​​ത്തി​​ന്‍റെ​​യും ടൂ​​റി​​സ​​ത്തി​ന്‍റെ​​യും എ​​ഐ​​യു​​ടെ​​യും ഇ​​ന്ത്യ-​​സ്‌​​പെ​​യി​​ന്‍ വ​​ര്‍​ഷ​​മാ​​യി ആ​​ച​​രി​​ക്കാ​​ന്‍ തീ​​രു​​മാ​​ന​​മാ​​യി​​ട്ടു​​ണ്ട്. ഒ​​രു ക്രൊ​​യേ​​ഷ്യ​​ന്‍ പ്ര​​ധാ​​ന​​മ​​ന്ത്രി ഇ​​ന്ത്യ​​യി​​ല്‍ ന​​ട​​ത്തു​​ന്ന ആ​​ദ്യസ​​ന്ദ​​ര്‍​ശ​​ന​​ത്തി​​ല്‍ ക്രൊ​​യേ​​ഷ്യ​​ന്‍ പ്ര​​ധാ​​ന​​മ​​ന്ത്രി ആ​​ന്‍​ഡ്രെ​​ജ് പ്ലെ​​ങ്കോ​​വി​​ച്ചു​​മാ​​യി മോ​​ദി ച​​ര്‍​ച്ച​​ക​​ള്‍ ന​​ട​​ത്തി.

ച​​ര്‍​ച്ച​​യി​​ല്‍ ബ്ലൂ ​​ഇ​​ക്കോ​​ണ​​മി​​യും ഇ​​ന്ത്യ​​യെ യൂ​​റോ​​പ്പു​​മാ​​യി ബ​​ന്ധി​​പ്പി​​ക്കു​​ന്ന നി​​ര്‍​ണാ​​യ​​ക വാ​​ണി​​ജ്യ ഇ​​ട​​നാ​​ഴി​​യാ​​യ ഇ​​ന്ത്യ-​​മി​​ഡി​​ല്‍ ഈ​​സ്റ്റ്-​​യൂ​​റോ​​പ്പ് സാ​​മ്പ​​ത്തി​​ക ഇ​​ട​​നാ​​ഴി​​യും വി​ഷ​യ​മാ​​യി​​ട്ടു​​ണ്ടെ​​ന്ന് മോ​​ദി അ​​റി​​യി​​ച്ചു. മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ നേ​താ​ക്ക​ളു​മാ​​യി എ​​ഐ, വ്യാ​​പാ​​രം, ഇ​​ന്ത്യ-​​യൂ​​റോ​​പ്യ​​ന്‍ യൂ​​ണി​​യ​​ന്‍ സ്വ​​ത​​ന്ത്ര വ്യാ​​പാ​​ര ക​​രാ​​ര്‍, പ്ര​​തി​​രോ​​ധം, ഉ​​ത്പാ​​ദ​​നം, അ​​ടി​​സ്ഥാ​​ന​​സൗ​​ക​​ര്യ​​ വി​​ക​​സ​​നം, വ​​ളം, നി​​ര്‍​ണാ​​യ​​ക ​​ധാ​​തു​​ക്ക​​ള്‍, ഊ​​ര്‍​ജം തു​​ട​​ങ്ങി​​യ വി​​ഷ​​യ​​ങ്ങ​​ള്‍ ച​​ര്‍​ച്ച​ ചെ​യ്തു.

ഐ​​ക്യ​​രാഷ്‌ട്രസ​​ഭാ സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ല്‍ അ​​ന്‍റോ​​ണി​​യോ ഗു​​ട്ടറ​​സ്, ഫ്രാ​​ന്‍​സ് പ്ര​​സി​​ഡ​ന്‍റ് ഇ​​മ്മാ​​നു​​വേ​​ല്‍ മ​​ക്രോ​​ണ്‍, ബ്ര​സീ​ൽ പ്ര​​സി​​ഡ​​ന്‍റ് ലു​​ല ഡ ​​സി​​ല്‍​വ, യു​​എ​​ഇ ക്രൗ​​ണ്‍ പ്രി​​ന്‍​സ് ഷെ​​യ്ഖ് ഖാ​​ലി​​ദ് ബി​​ന്‍ മു​​ഹ​​മ്മ​​ദ് ബി​​ന്‍ സെ​​യ്ദ് അ​​ല്‍ ന​​ഹി​​യാ​​ന്‍ എ​ന്നി​വ​ര​ട​ക്കം നി​ര​വ​ധി രാഷ്‌ട്ര നേ​താ​ക്ക​ൾ ഡ​​ല്‍​ഹി​​യി​​ല്‍ ന​​ട​​ക്കു​​ന്ന ഉ​​ച്ച​​കോ​​ടി​​യി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്നു​ണ്ട്.

National

എ​ഐ ഉ​ച്ച​കോ​ടി​ : ചൈ​നീ​സ് റോ​ബോ നാ​യ​യെ "സ്വന്തമാക്കി’; ഗാ​​ല്‍​ഗോ​​ട്ടി​​യാ​​സ് സ​ര്‍​വ​ക​ലാ​ശാ​ലയെ​ പു​റ​ത്താക്കി

ന്യൂ​​ഡ​​ല്‍​ഹി: ചൈ​​നീ​​സ് നി​​ര്‍​മി​​ത റോ​​ബോ നാ​​യ ത​​ങ്ങ​​ളു​​ടെ സ്വ​​ന്തം സൃ​​ഷ്‌​ടി​​യാ​​ണെ​​ന്ന് അ​​വ​​കാ​​ശ​​പ്പെ​​ട്ട ഉ​​ത്ത​​ര്‍​പ്ര​​ദേ​​ശി​​ലെ ഗ്രേ​​റ്റ​​ര്‍ നോ​​യി​​ഡ ആ​​സ്ഥാ​​ന​​മാ​​യു​​ള്ള ഗാ​​ല്‍​ഗോ​​ട്ടി​​യാ​​സ് സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യെ എ​​ഐ ഉ​​ച്ച​​കോ​​ടി​​യി​​ല്‍​നി​​ന്ന് പു​​റ​​ത്താ​​ക്കി. അ​​വ​​കാ​​ശ​​വാ​​ദം വ്യാ​​ജ​​മാ​​ണെ​​ന്ന് തെ​​ളി​​ഞ്ഞ​​തോ​​ടെ സ​​ര്‍​വ​​ക​​ലാ​​ശാ​​ല ഔ​​ദ്യോ​​ഗി​​ക​​മാ​​യി ക്ഷ​​മാ​​പ​​ണ​​വും ന​​ട​​ത്തി.

ഗാ​​ല്‍​ഗോ​​ട്ടി​​യാ​​സ് സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യി​​ലെ ഒ​​രു പ്ര​ഫ​​സ​​ര്‍ ചൈ​​നീ​​സ് നി​​ര്‍​മി​​ത റോ​​ബോ പ്ര​​ദ​​ര്‍​ശി​​പ്പി​​ച്ചു​​കൊ​​ണ്ട് ഒ​​രു സ​​ര്‍​ക്കാ​​ര്‍ മാ​​ധ്യ​​മ​​ത്തി​​നു ന​​ല്‍​കി​​യ വാ​​ര്‍​ത്താ​​ശ​​ക​​ല​​മാ​​ണ് അ​​വ​​കാ​​ശ​​വാ​​ദ​​ങ്ങ​​ളു​​ടെ അ​​ടി​​വേ​​രി​​ള​​ക്കി​​യ​​ത്.

"ഓ​​റി​​യോ​​ണ്‍’എ​​ന്ന പേ​​രി​​ലു​​ള്ള റോ​​ബോ​​ട്ട് സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യു​​ടെ മി​​ക​​വി​​ന്‍റെ കേ​​ന്ദ്ര​​ത്തി​​ല്‍ വി​​ക​​സി​​പ്പി​​ച്ച​​താ​​ണെ​​ന്നു പ്രൊ​​ഫ​​സ​​ര്‍ പ​​റ​​യു​​ന്ന വീ​​ഡി​​യോ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ല്‍ പ്ര​​ച​​രി​​ച്ച​​തി​​നു​​പി​​ന്നാ​​ലെ സ​​മൂ​​ഹ​​മാ​​ധ്യ​​മ ഉ​​പ​​യോ​​ക്താ​​ക്ക​​ള്‍ അ​​വ​​കാ​​ശ​​വാ​​ദ​​ങ്ങ​​ളു​​ടെ പൊ​​ള്ള​​ത്ത​​രം വെ​​ളി​​വാ​​ക്കി.

ചൈ​​ന​​യു​​ടെ യൂ​​ണി​​ട്രീ റോ​​ബോ​​ട്ടി​​ക്‌​​സ് എ​​ന്ന ക​​മ്പ​​നി നി​​ര്‍​മി​​ച്ച ജി​​ഒ2 മോ​​ഡ​​ല്‍ എ​​ന്ന റോ​​ബോ​​ട്ടാ​​ണ​​തെ​​ന്നും ഇ​​ന്ത്യ​​യി​​ല്‍ ഏ​​ക​​ദേ​​ശം ര​ണ്ടു ല​​ക്ഷം രൂ​​പ കൊ​​ടു​​ത്താ​​ല്‍ ഈ ​​ഉ​​പ​​ക​​ര​​ണം ല​​ഭ്യ​​മാ​​ണെ​​ന്നും സ​​മൂ​​ഹ​​മാ​​ധ്യ​​മ ഉ​​പ​​യോ​​ക്താ​​ക്ക​​ള്‍ ചൂ​​ണ്ടി​​ക്കാ​​ണി​​ച്ചു.

യ​​ഥാ​​ര്‍​ഥ നി​​ര്‍​മാ​​താ​​ക്ക​​ളു​​ടെ ബ്രാ​​ന്‍​ഡിം​​ഗും റോ​​ബോ​​ട്ടി​​ല്‍ വ്യ​​ക്ത​​മാ​​ണെ​​ന്ന് ഓ​​ണ്‍​ലൈ​​നി​​ല്‍ ക​ണ്ട​തോ​ടെ ഉ​​ച്ച​​കോ​​ടി​​യി​​ല്‍​നി​​ന്ന് ഒ​​ഴി​​ഞ്ഞു​​പോ​​കാ​​ന്‍ കേ​​ന്ദ്രം സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യോ​​ട് ആ​​വ​​ശ്യ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു.

സം​​ഭ​​വം വി​​വാ​​ദ​​മാ​​യ​​തി​​നു പി​​ന്നാ​​ലെ സ​​ര്‍​വ​​ക​​ലാ​​ശാ​​ല ആ​ദ്യം ഉ​രു​ണ്ടു​ക​ളി​ച്ചെ​ങ്കി​ലും പി​ന്നീ​ട് സ്ഥ​ലം കാ​ലി​യാ​ക്കി. ഒ​ടു​വി​ൽ‌ ക്ഷ​മാ​പ​ണം ന​ട​ത്തു​ക​യും ചെ​യ്തു.

National

ഇനി യുദ്ധങ്ങൾ നയിക്കുക എഐ; വിദേശ മോഡലുകളെ വിശ്വസിക്കാനാവില്ല

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളു​ടെ ന​ട്ടെ​ല്ലാ​യി നിർമിത ബുദ്ധി (എഐ) മാ​റു​മെ​ന്ന് ഡിആ​ർ​ഡി​ഒ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​ച​ന്ദ്രി​ക കൗ​ശി​ക്. ഡ​ൽ​ഹി​യി​ൽ ന​ട​ന്ന എ​ഐ ഉ​ച്ച​കോ​ടി​ക്കി​ടെ മാധ്യമങ്ങളോടു സംസാരിക്കു കയായിരുന്നു അവർ. പ്ര​തി​രോ​ധ മേ​ഖ​ല​യി​ൽ നിർമിത ബുദ്ധി എ​ന്ന​തു ഭാവിയിൽ വെറും സ​ങ്ക​ല്പ​മ​ല്ലെ​ന്നും മ​റി​ച്ച് അ​ത്യാ​വ​ശ്യ​മാ​യ ഘടകമാണെന്നും ചന്ദ്രിക കൗശിക് കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​ധു​നി​ക യു​ദ്ധ​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സൈ​ന്യ​ത്തി​നു മു​ന്നി​ലെ​ത്തു​ന്ന വി​വ​ര​ങ്ങ​ളു​ടെ അ​ള​വ് മ​നു​ഷ്യ​നു വേ​ഗത്തിൽ വി​ശ​ക​ല​നം ചെ​യ്യു​ക അ​സാ​ധ്യ​മായ കാര്യമാണ്. ഇ​വി​ടെ​യാ​ണ് നിർമിത ബുദ്ധിയുടെ പ്ര​സ​ക്തി. അ​തി​വേ​ഗ​ത്തി​ൽ വി​വ​ര​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്യാ​നും കൃ​ത്യ​മാ​യ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കാ​നും എ​ഐ അ​ധി​ഷ്ഠി​ത സം​വി​ധാ​ന​ങ്ങ​ൾ സൈ​ന്യ​ത്തിനു വലിയ കരുത്താകും. നി​രീ​ക്ഷ​ണം, ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ൾ ക​ണ്ടെ​ത്ത​ൽ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ നി​ല​വി​ൽ രാജ്യം എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ക്കുന്നുണ്ടെന്നും ഡ‍യറക്ടർ ജനറൽ പറഞ്ഞു.

പ്ര​തി​രോ​ധ മേ​ഖ​ല​യി​ൽ വി​ദേ​ശ രാ​ജ്യ​ങ്ങ​ളു​ടെ എ​ഐ മോ​ഡ​ലു​ക​ളെ അ​മി​ത​മാ​യി ആ​ശ്ര​യി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്നും ചന്ദ്രിക കൗശിക് മു​ന്ന​റി​യി​പ്പു ന​ൽ​കി. വി​ദേ​ശ​ത്തു​നി​ന്നു ല​ഭി​ക്കു​ന്ന ഡാ​റ്റാ സെ​റ്റു​ക​ളി​ൽ സു​ര​ക്ഷാവീ​ഴ്ച​കൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇക്കാരണങ്ങളാൽ രാജ്യത്തിന്‍റെ ത​ന​താ​യ ഡാ​റ്റ ഉ​പ​യോ​ഗി​ച്ചു വി​ക​സി​പ്പി​ച്ചെ​ടു​ത്ത എ​ഐ മോ​ഡ​ലു​ക​ൾ പ്ര​തി​രോ​ധ സംവിധാനങ്ങൾക്കായി ഉപയോഗിക്കണമെന്നും അവർ പറഞ്ഞു.

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മീ​പ​കാ​ല സൈ​നി​ക നടപടികളിൽനി​ന്ന് ഇ​ന്ത്യ പ​ഠി​ച്ച പ്ര​ധാ​ന പാ​ഠം സ്വ​യം​പ​ര്യാ​പ്ത​ത ആ​ണെ​ന്നു ചന്ദ്രിക ​കൗ​ശി​ക് ചൂ​ണ്ടി​ക്കാ​ട്ടി. ആ​ത്മ​നി​ർ​ഭ​ർ ഭാ​ര​ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ൾ നി​ർമി​ക്കു​ന്ന​തു​പോ​ലെത​ന്നെ പ്ര​ധാ​ന​മാ​ണ് സ്വ​ന്ത​മാ​യി എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ വി​ക​സി​പ്പി​ക്കു​ന്ന​തെന്നും അവർ ചൂണ്ടിക്കാണിച്ചു.

ആ​ഗോ​ള​ത​ല​ത്തി​ൽ എഴുപതില​ധി​കം രാ​ജ്യ​ങ്ങ​ൾ പ​ങ്കെ​ടു​ക്കുന്ന എ​ഐ ഉ​ച്ച​കോ​ടി​യി​ൽ ഭാഗഭാക്കാകുമ്പോഴും ഇ​ന്ത്യ​യു​ടെ ത​ന്ത്ര​പ​ര​മാ​യ സ്വ​യം​ഭ​ര​ണാ​ധി​കാ​രം കാ​ത്തു​സൂ​ക്ഷി​ക്ക​ണ​മെ​ന്നും ഡോ. ചന്ദ്രിക കൗശിക് എടുത്തുപറഞ്ഞു.

National

ഇന്ത്യ എഐ സൂപ്പർ പവറാകും: മോദി

ന്യൂ​​​ഡ​​​ൽ​​​ഹി: ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച മൂ​​​ന്നു നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി (എ​​​ഐ) സൂ​​​പ്പ​​​ർ പ​​​വ​​​റു​​​ക​​​ളി​​​ലൊ​​​ന്നാ​​​യി ഇ​​​ന്ത്യ മാ​​​റ​​​ണ​​​മെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി. നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി​​​യെ പൊ​​​തു​​​താ​​​ത്പ​​​ര്യ​​​ത്തി​​​നാ​​​യി ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​ണ് ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന എ​​​ഐ ഉ​​​ച്ച​​​കോ​​​ടി ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്നും മോ​​​ദി പ​​​റ​​​ഞ്ഞു.

ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ 20,000 കോ​​​ടി ഡോ​​​ള​​​റി​​​ല​​​ധി​​​കം നി​​​ക്ഷേ​​​പ​​​മാ​​​ണ് നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​ന്ത്യ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​തെ​​​ന്ന് കേ​​​ന്ദ്ര വി​​​വ​​​ര​​​സാ​​​ങ്കേ​​​തി​​​ക മ​​​ന്ത്രി അ​​​ശ്വി​​​നി വൈ​​​ഷ്ണ​​​വ് അ​​​റി​​​യി​​​ച്ചു. ആ​​​ർ​​​ട്ടി​​​ഫി​​​ഷ​​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ്, ഡാ​​​റ്റ ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ എ​​​ന്നി​​​വ​​​യി​​​ൽ 7000 കോ​​​ടി ഡോ​​​ള​​​ർ നിക്ഷേപമുണ്ടാകും. ഇ​​​തി​​​നു​​​പു​​​റ​​​മെ 9000 കോ​​​ടി ഡോ​​​ള​​​ർ കൂ​​​ടി പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു. ഡാ​​​റ്റ സെ​​​ന്‍റ​​​റു​​​ക​​​ൾ ഇ​​​ന്ത്യ​​​യി​​​ൽ സ്ഥാ​​​പി​​​ച്ച് ക്ലൗ​​​ഡ് സേ​​​വ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന ക​​​ന്പ​​​നി​​​ക​​​ൾ​​​ക്ക് കേ​​​ന്ദ്ര​​​ബ​​​ജ​​​റ്റി​​​ൽ 21 വ​​​ർ​​​ഷ​​​ത്തെ നി​​​കു​​​തി അ​​​വ​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത് വ​​​ലി​​​യ ഉ​​​ത്തേ​​​ജ​​​ന​​​മാ​​​കു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​യും മ​​​ന്ത്രി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

വ്യാ​​​ജ നി​​​ർ​​​മി​​​തി​​​ക​​​ളു​​​ടെ (ഡീ​​​പ് ഫേ​​​ക്കു​​​ക​​​ൾ) അ​​​പ​​​ക​​​ടം മ​​​ന​​​സി​​​ലാ​​​ക്കി ശ​​​ക്ത​​​മാ​​​യ നി​​​യ​​​ന്ത്ര​​​ണം ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്ന് അ​​​ശ്വി​​​നി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ ഇ​​​ന്ത്യ സ്വാ​​​ശ്ര​​​യ​​​ത്വം നേ​​​ടേ​​​ണ്ട​​​തു​​​ണ്ട്. ത​​​ന്ത്ര​​​പ​​​ര​​​മാ​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി മ​​​റ്റു​​​ള്ള​​​വ​​​രെ ആ​​​ശ്ര​​​യി​​​ക്കാ​​​ൻ ഇ​​​ന്ത്യ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നി​​​ല്ല. പ​​​ര​​​മാ​​​ധി​​​കാ​​​ര എ​​​ഐ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണി​​​ത്. ഈ ​​​വി​​​ശാ​​​ല​​​മാ​​​യ കാ​​​ഴ്ച​​​പ്പാ​​​ടി​​​ൽ മു​​​ഴു​​​വ​​​ൻ എ​​​ഐ ആ​​​വാ​​​സ​​​വ്യ​​​വ​​​സ്ഥ​​​യി​​​ലും വ​​​ലി​​​യ നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​ൻ രാ​​​ജ്യം ത​​​യാ​​​റാ​​​ണെ​​​ന്ന് മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി. ലോ​​​കം സാ​​​ക്ഷ്യംവ​​​ഹി​​​ക്കു​​​ന്ന അ​​​ഞ്ചാ​​​മ​​​ത്തെ വ്യാ​​​വ​​​സാ​​​യി​​​ക വി​​​പ്ല​​​വ​​​മാ​​​ണു നി​​​ർ​​​മി​​​തബു​​​ദ്ധി​​​യെ​​​ന്ന് മ​​​ന്ത്രി വി​​​ശേ​​​ഷി​​​പ്പി​​​ച്ചു.

സാ​​​ങ്കേ​​​തി​​​ക, എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ദ​​​ഗ്ധ​​​രു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യ്ക്കു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ണ് അ​​​ഞ്ചു ദി​​​വ​​​സ​​​ത്തെ എ​​​ഐ ഉ​​​ച്ച​​​കോ​​​ടി. എ​​​ഐ സൊ​​​ല്യൂ​​​ഷ​​​നു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഫി​​​സി​​​ക്ക​​​ൽ ഹാ​​​ർ​​​ഡ്‌​​​വേ​​​റും ആ​​​പ്ലി​​​ക്കേ​​​ഷ​​​നു​​​ക​​​ൾ അ​​​ന്തി​​​മ​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സോ​​​ഫ്റ്റ്‌​​​വേ​​​റും ഉ​​​ൾ​​​പ്പെ​​​ടെ എ​​​ഐ സ്റ്റാ​​​ക്കി​​​ന്‍റെ അ​​​ഞ്ചു ലെ​​​യ​​​റു​​​ക​​​ളി​​​ലു​​​മു​​​ള്ള ക​​​ഴി​​​വു​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ ഇ​​​ന്ത്യ ശ​​​ക്ത​​​മാ​​​യ സ്ഥാ​​​ന​​​ത്താ​​​ണെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ഐ​​​ടി മേ​​​ഖ​​​ല​​​യി​​​ലും തൊ​​​ഴി​​​ൽ നൈ​​​പു​​​ണ്യം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും ഇ​​​ന്ത്യ​​​യു​​​ടെ ശ​​​ക്തി ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തു​​​ന്നു​​​ണ്ട്. വി​​​ക​​​സി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന സാ​​​ങ്കേ​​​തി​​​ക ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി അ​​​ക്കാ​​​ഡ​​​മി​​​ക് കോ​​​ഴ്സു​​​ക​​​ൾ പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ളു​​​മു​​​ണ്ടെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

‘സ​​​ർ​​​വ​​​ജ​​​ൻ ഹി​​​താ​​​യ, സ​​​ർ​​​വ​​​ജ​​​ൻ സു​​​ഖാ​​​യ’ (എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും ക്ഷേ​​​മ​​​ത്തി​​​നാ​​​യി, എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും സ​​​ന്തോ​​​ഷ​​​ത്തി​​​നാ​​​യി) എ​​​ന്ന​​​താ​​​ണു നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി​​​യു​​​ടെ ല​​​ക്ഷ്യ​​​മെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി വ്യ​​​ക്ത​​​മാ​​​ക്കി. മ​​​നു​​​ഷ്യ​​​രാ​​​ശി​​​യെ പ​​​ക​​​രം വ​​​യ്ക്കാ​​​ന​​​ല്ല, സേ​​​വി​​​ക്കാ​​​നാ​​​ണു സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഓ​​​ർ​​​മ​​​പ്പെ​​​ടു​​​ത്തി. ആ​​​രോ​​​ഗ്യ​​​മേ​​​ഖ​​​ല​​​യി​​​ൽ നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തി​​​ന്‍റെ പ്ര​​​ധാ​​​ന ഘ​​​ട​​​കം ധാ​​​ർ​​​മി​​​ക​​​ത​​​യാ​​​ണെ​​​ന്ന് ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ഹ​​​മ​​​ന്ത്രി ജി​​​തേ​​​ന്ദ്ര സിം​​​ഗ് പ​​​റ​​​ഞ്ഞു. നെ​​​റ്റ്ഫ്ലി​​​ക്സ്, മെ​​​റ്റ തു​​​ട​​​ങ്ങി​​​യ പ്ര​​​ധാ​​​ന ബ്രാ​​​ൻ​​​ഡു​​​ക​​​ൾ ഇ​​​ന്ത്യ​​​യു​​​ടെ നി​​​യ​​​മ ച​​​ട്ട​​​ക്കൂ​​​ടി​​​നു കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

National

ദുരിതം ഉച്ചകോടിയിൽ; കേന്ദ്രസർക്കാർ മാപ്പ് പറഞ്ഞു

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ എ​​​ഐ (നി​​​ർ​​​മി​​​ത ബു​​​ദ്ധി) ഇം​​​പാ​​​ക്‌​​​ട് ഉ​​​ച്ച​​​കോ​​​ടി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​ദി​​​വ​​​സ​​​ത്തി​​​ലു​​​ണ്ടാ​​​യ മോ​​​ഷ​​​ണം, അ​​​നി​​​യ​​​ന്ത്രി​​​ത ജ​​​ന​​​ത്തി​​​ര​​​ക്ക്, വാ​​​ർ​​​ത്താ​​​വി​​​നി​​​മ​​​യ പ്ര​​​ശ്ന​​​ങ്ങ​​​ൾ അ​​​ട​​​ക്കം വി​​​ദേ​​​ശ​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ നേ​​​രി​​​ട്ട ദു​​​രി​​​ത​​​ത്തി​​​ന് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ മാ​​​പ്പ് പ​​​റ​​​ഞ്ഞു.

ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​ർ നേ​​​രി​​​ട്ട പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കു ക്ഷ​​​മാ​​​പ​​​ണം ന​​​ട​​​ത്തു​​​ന്ന​​​താ​​​യും വ​​​രും​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ സു​​​ഗ​​​മ​​​മാ​​​യ അ​​​നു​​​ഭ​​​വം വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന​​​താ​​​യും കേ​​​ന്ദ്ര​​​മ​​​ന്ത്രി അ​​​ശ്വി​​​നി വൈ​​​ഷ്ണ​​​വ് പ​​​റ​​​ഞ്ഞു.

ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ 70,000ത്തി​​​ല​​​ധി​​​കം ആ​​​ളു​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്ത​​​തു​​​മൂ​​​ല​​​മാ​​​ണ് ചി​​​ല പ്ര​​​യാ​​​സ​​​ങ്ങ​​​ൾ നേ​​​രി​​​ട്ട​​​തെ​​​ന്ന് മ​​​ന്ത്രി വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ എ​​​ഐ ഉ​​​ച്ച​​​കോ​​​ടി​​​യാ​​​ണി​​​ത്. പ്ര​​​തി​​​ക​​​ര​​​ണം അ​​​സാ​​​ധാ​​​ര​​​ണ​​​മാ​​​യി​​​രു​​​ന്നു. ഊ​​​ർ​​​ജം സ്പ​​​ഷ്‌​​​ട​​​മാ​​​ണ്. ഇ​​​പ്പോ​​​ഴെ​​​ല്ലാം വ​​​ള​​​രെ സു​​​ഗ​​​മ​​​മാ​​​ണ്. തി​​​ങ്ക​​​ളാ​​​ഴ്ച ആ​​​ർ​​​ക്കെ​​​ങ്കി​​​ലും എ​​​ന്തെ​​​ങ്കി​​​ലും പ്ര​​​ശ്ന​​​ങ്ങ​​​ൾ നേ​​​രി​​​ട്ടി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ, അ​​​തി​​​നു ക്ഷ​​​മ ചോ​​​ദി​​​ക്കു​​​ന്നു- ഭാ​​​ര​​​ത് മ​​​ണ്ഡ​​​പ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ എ​​​ഐ ഉ​​​ച്ച​​​കോ​​​ടി​​​യെ​​​ന്ന് കൊ​​​ട്ടി​​​ഘോ​​​ഷി​​​ച്ചു ന​​​ട​​​ത്തി​​​യ പ​​​രി​​​പാ​​​ടി​​​യു​​​ടെ ഹാ​​​ളു​​​ക​​​ളി​​​ലേ​​​ക്ക് വ​​​ലി​​​യ ജ​​​ന​​​ക്കൂ​​​ട്ടം ഇ​​​ര​​​ച്ചു​​​ക​​​യ​​​റി​​​യ​​​തോ​​​ടെ ആ​​​കെ ത​​​കി​​​ടം മ​​​റി​​​ഞ്ഞു. എ​​​വി​​​ടെ​​​യും നീ​​​ണ്ട ക്യൂ​​​ക​​​ളും തി​​​ക്കും തി​​​ര​​​ക്കു​​​മാ​​​യി​​​രു​​​ന്നു. മൊ​​​ബൈ​​​ൽ ഡാ​​​റ്റ ക​​​ണ​​​ക്‌​​​ടി​​​വി​​​റ്റി​​​യും പ്ര​​​ശ്ന​​​മാ​​​യി. പ്ര​​​മു​​​ഖ​​​രു​​​ടെ​​​യും സ്ത്രീ​​​ക​​​ളു​​​ടെ​​​യും ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളും വി​​​ല​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ളും മോ​​​ഷ്‌​​​ടി​​​ക്ക​​​പ്പെ​​​ട്ട​​​താ​​​യും പ​​​രാ​​​തി​​​യു​​​ണ്ട്. പ്ര​​​തി​​​നി​​​ധി​​​ക​​​ൾ​​​ക്കു കൃ​​​ത്യ​​​മാ​​​യ നി​​​ർ​​​ദേ​​​ശം പോ​​​ലു​​​മി​​​ല്ലാ​​​യി​​​രു​​​ന്ന​​​ത് പ്ര​​​ശ്നം വ​​​ഷ​​​ളാ​​​ക്കി​​​യെ​​​ന്നു സ​​​മ്മേ​​​ള​​​ന​​​ത്തി​​​നെ​​​ത്തി​​​യ​​​വ​​​ർ പ​​​രാ​​​തി​​​പ്പെ​​​ട്ടു.

വി​​​മാ​​​ന​​​യാ​​​ത്ര, താ​​​മ​​​സം, ലോ​​​ജി​​​സ്റ്റി​​​ക്സ്, ബൂ​​​ത്ത് എ​​​ന്നി​​​വ​​​യ്ക്കെ​​​ല്ലാം പ​​​ണം ന​​​ൽ​​​കി​​​യ​​​വ​​​രോ​​​ടു സു​​​ര​​​ക്ഷ​​​യു​​​ടെ പേ​​​രി​​​ൽ കാ​​​ട്ടി​​​യ​​​ത് അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ളാ​​​ണെ​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ പേ​​​റ്റ​​​ന്‍റ് നേ​​​ടി​​​യ എ​​​ഐ വെ​​​യ​​​റ​​​ബി​​​ൾ ക​​​ന്പ​​​നി​​​യാ​​​യ നി​​​യോ സാ​​​പി​​​യ​​​ൻ സി​​​ഇ​​​ഒ ധ​​​ന​​​ഞ്ജ​​​യ് യാ​​​ദ​​​വ് പ​​​റ​​​ഞ്ഞു.

ത​​​ന്‍റെ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ പ​​​ല​​​തും മോ​​​ഷ്‌​​​ടി​​​ക്ക​​​പ്പെ​​​ട്ട​​​താ​​​യി അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു. സ്വ​​​ന്തം നി​​​ർ​​​മാ​​​താ​​​ക്ക​​​ളെ മാ​​​റ്റി​​​നി​​​ർ​​​ത്തു​​​ന്ന എ​​​ഐ ഉ​​​ച്ച​​​കോ​​​ടി​​​യാ​​​ണെ​​​ന്ന് റെ​​​സ്കി​​​ല്ലി​​​ന്‍റെ സ്ഥാ​​​പ​​​ക​​​നാ​​​യ പു​​​നി​​​ത് ജെ​​​യി​​​ൻ പ​​​റ​​​ഞ്ഞു.

National

ഇ​ന്ത്യ-​ഫ്രാ​ൻ​സ് ബ​ന്ധം പു​തി​യ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക്; മും​ബൈ​യി​ൽ മോ​ദി-​മാ​ക്രോ​ൺ കൂടിക്കാഴ്ച

മും​ബൈ: ഇ​ന്ത്യ​യും ഫ്രാ​ൻ​സും ത​മ്മി​ലു​ള്ള ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്തം കൂ​ടു​ത​ൽ ക​രു​ത്തു​റ്റ​താ​ക്കി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മാ​നു​വ​ൽ മാ​ക്രോ​ണും മും​ബൈ​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. പ്ര​തി​രോ​ധം, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്, ഊ​ർ​ജം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ നി​ർ​ണാ​യ​ക​മാ​യ തീ​രു​മാ​ന​ങ്ങ​ൾ ഉ​ച്ച​കോ​ടി​യി​ലു​ണ്ടാ​യി.

114 റ​ഫാ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള ഇ​ന്ത്യ​യു​ടെ സു​പ്ര​ധാ​ന നീ​ക്ക​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്. 'മെ​യ്ക്ക് ഇ​ൻ ഇ​ന്ത്യ' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഹെ​ലി​കോ​പ്റ്റ​റു​ക​ളു​ടെ​യും മി​സൈ​ലു​ക​ളു​ടെ​യും സം​യു​ക്ത നി​ർ​മാ​ണ​ത്തെ​ക്കു​റി​ച്ച് ഇ​രു​നേ​താ​ക്ക​ളും ച​ർ​ച്ച ചെ​യ്തു. എ​ച്ച്125 ഹെ​ലി​കോ​പ്റ്റ​ർ അ​സം​ബ്ലി ലൈ​ൻ ഇ​രു​വ​രും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ശാ​സ്ത്ര-​സാ​ങ്കേ​തി​ക മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി 'ഇ​ന്ത്യ-​ഫ്രാ​ൻ​സ് ഇ​ന്നൊ​വേ​ഷ​ൻ വ​ർ​ഷം 2026' ഇ​രു​നേ​താ​ക്ക​ളും ചേ​ർ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്കും ഗ​വേ​ഷ​ക​ർ​ക്കും പു​തി​യ അ​വ​സ​ര​ങ്ങ​ൾ ഇ​ത് ന​ൽ​കും.

ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന 'എ​ഐ ഇം​പാ​ക്ട് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് മാ​ക്രോ​ൺ ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. നി​ർ​മി​ത ബു​ദ്ധി മേ​ഖ​ല​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും കൈ​കോ​ർ​ക്കു​മെ​ന്ന് കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം മോ​ദി പ​റ​ഞ്ഞു.

Business

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ എ​ഐ ഡാ​റ്റാ സെ​ന്‍റർ ‌രാജ്യത്തൊരുക്കാൻ ടി​സി​എ​സ്

മും​ബൈ: നിർമിതബുദ്ധി രംഗത്തു വ​ർ​ധി​ച്ചു​വ​രു​ന്ന ആ​വ​ശ്യ​ക​ത ക​ണ​ക്കി​ലെ​ടു​ത്ത്, ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ എ​ഐ ഡാ​റ്റാ സെന്‍റ​ർ ഇ​ന്ത്യ​യി​ൽ സ്ഥാ​പി​ക്കാ​ൻ പ്ര​മു​ഖ ഐ​ടി ക​മ്പ​നി​യാ​യ ടിസി​എ​സ് തയാറെടുക്കുന്നു. എഐ ഉച്ചകോടിയിലാണ് ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം.

ഭാ​വി​യി​ലെ ക​രു​ത്തു​റ്റ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഹൈ​പ്പ​ർ​വോ​ൾ​ട്ട് എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന പ​ദ്ധ​തി​യി​ലൂ​ടെ അ​ത്യാ​ധു​നി​ക​വും സു​ര​ക്ഷി​ത​വു​മാ​യ എ​ഐ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​റാ​ണ് ടി​സി​എ​സ് വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്.

വ​ൻ​കി​ട ടെ​ക് ക​മ്പ​നി​ക​ൾ​ക്കും എ​ഐ അ​ധി​ഷ്ഠി​ത സം​രം​ഭ​ങ്ങ​ൾ​ക്കും ആ​വ​ശ്യ​മാ​യ അ​തി​വേ​ഗ ക​മ്പ്യൂ​ട്ടിം​ഗ് സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാക്കും. ഡാ​റ്റാ സെ​ന്‍റ​റു​ക​ളി​ലെ താ​പം നി​യ​ന്ത്രി​ക്കാ​ൻ ലി​ക്വി​ഡ് കൂ​ളിം​ഗ് സം​വി​ധാ​ന​ങ്ങ​ൾ, ഉ​യ​ർ​ന്ന പ്ര​ക​ട​ന​ക്ഷ​മ​ത​യു​ള്ള റാ​ക്കു​ക​ൾ, ഊ​ർ​ജ​ക്ഷ​മ​ത​യു​ള്ള രൂ​പ​ക​ല്പന തുടങ്ങിയവ ഹൈ​പ്പ​ർ​വോ​ൾ​ട്ടി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളാ​ണ്.

ആ​ഗോ​ള ഡാ​റ്റാ ഹ​ബ്ബാ​യി മാ​റിക്കൊണ്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യ. നി​ല​വി​ൽ 1.5 ജി​ഗാ​വാ​ട്ട് ശേ​ഷി​യു​ള്ള ഇ​ന്ത്യ​യി​ലെ ഡാ​റ്റാ സെ​ന്‍റ​ർ മേ​ഖ​ല 2030-ഓ​ടെ 10 ജി​ഗാ​വാ​ട്ടി​ന് മു​ക​ളി​ലേ​ക്ക് വ​ള​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 2019 മു​ത​ൽ ഏ​ക​ദേ​ശം 94 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ നി​ക്ഷേ​പ​മാ​ണ് മേഖലയിൽ ഇ​ന്ത്യ​യി​ലേ​ക്കെത്തിയത്.

ആ​ഗോ​ള​ത​ല​ത്തി​ലെ പ്ര​മു​ഖ എ​ഐ ക​മ്പ​നി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​നാ​ണ് ടി​സിഎ​സിന്‍റെ ല​ക്ഷ്യം. ഇ​ന്ത്യ​യു​ടെ​യും ലോ​ക​ത്തി​ന്‍റെ അ​ടു​ത്ത ഘ​ട്ട​ത്തി​ലു​ള്ള ഡി​ജി​റ്റ​ൽ വ​ള​ർ​ച്ച​യ്ക്കു ക​രു​ത്തേ​കാ​ൻ പ​ദ്ധ​തി​ക്കു ക​ഴി​യു​മെന്നു ടി​സി​എ​സ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Business

എ​ഐ ഉ​ച്ച​കോ​ടി: ഉ​ദ്ഘാ​ട​നം ഇ​ന്ന്

ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന എ​​ഐ ഇം​​പാ​​ക്ട് എ​​ക്സ്പോ​​യ്ക്ക് ന്യൂ​​ഡ​​ൽ​​ഹി​​യി​​ലെ ഭാ​​ര​​ത് മ​​ണ്ഡ​​പ​​ത്തി​​ൽ ഇ​​ന്ന് തു​​ട​​ക്ക​​മാ​​കും. ഉ​​ച്ച​​കോ​​ടി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി ഇ​​ന്ന് വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് നി​​ർ​​വ​​ഹി​​ക്കു​​മെ​​ന്ന് പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ ഓ​​ഫീ​​സി​​ൽ​​നി​​ന്ന് അ​​റി​​യി​​ച്ചു. ഇ​​ന്ത്യ ഉ​​ച്ച​​കോ​​ടി പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കും.

ന​​യ​​ങ്ങ​​ൾ പ്രാ​​യോ​​ഗി​​ക​​മാ​​കു​​ക​​യും നൂ​​ത​​നാ​​ശ​​യ​​ങ്ങ​​ൾ വി​​പു​​ല​​മാ​​യ ത​​ല​​ത്തി​​ലേ​​ക്ക് ഉ​​യ​​രു​​ക​​യും സാ​​ങ്കേ​​തി​​ക​​വി​​ദ്യ സാ​​ധാ​​ര​​ണ​​ക്കാ​​രി​​ലേ​​ക്ക് എ​​ത്തി​​ച്ചേ​​രു​​ക​​യും ചെ​​യ്യു​​ന്ന​​തി​​ലൂ​​ടെ അ​​ഞ്ചു ദി​​വ​​സം നീ​​ണ്ടു​​നി​​ൽ​​ക്കു​​ന്ന ഉ​​ച്ച​​കോ​​ടി ആ​​ർ​​ട്ട​​ഫി​​ഷ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സി​​ന്‍റെ പ്രാ​​യോ​​ഗി​​ക പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ തെ​​ളി​​യി​​ക്കു​​ന്ന ഒ​​രു ദേ​​ശീ​​യ വേ​​ദി​​യാ​​യി വ​​ർ​​ത്തി​​ക്കും.

നാ​​ല്പ​​തി​​ല​​ധി​​കം വ​​ൻ​​കി​​ട ക​​ന്പ​​നി​​ക​​ളു​​ടെ സി​​ഇ​​ഒ​​മാ​​ർ, 20 രാ​​ഷ്ട്ര​​ത്ത​​ല​​വന്മാ​​രും പ​​ങ്കെ​​ടു​​ക്കു​​ന്ന ഉ​​ച്ച​​കോ​​ടി​​യി​​ൽ 100 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റെ നി​​ക്ഷേ​​പ വാ​​ഗ്ദാ​​ന​​മാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. ഇ​​തു​​കൊ​​ണ്ടു​​ത​​ന്നെ ഈ ​​പ്ര​​ദ​​ർ​​ശ​​നം ഈ ​​വ​​ർ​​ഷ​​ത്തെ ഏ​​റ്റ​​വും ശ്ര​​ദ്ധേ​​യ​​മാ​​യ സാ​​ങ്കേ​​തി​​ക സം​​ഗ​​മ​​ങ്ങ​​ളി​​ൽ ഒ​​ന്നാ​​യി മാ​​റു​​ന്നു.

പ്ര​​ധാ​​ന​​മ​​ന്ത്രി മോ​​ദി ച​​ട​​ങ്ങി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് സി​​ഇ​​ഒ​​മാ​​രു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തും. 19ന് ​​ന​​ട​​ക്കു​​ന്ന പ്ര​​ധാ​​ന പ്ലീ​​ന​​റി സെ​​ഷ​​നെ അ​​ദ്ദേ​​ഹം അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്യും.

70000 ച​​തു​​ര​​ശ്ര മീ​​റ്റ​​റി​​ലാ​​യി പ​​ത്തോ​​ളം വേ​​ദി​​ക​​ളി​​ലാ​​യി വ്യാ​​പി​​ച്ചു​​കി​​ട​​ക്കു​​ന്ന ഈ ​​പ്ര​​ദ​​ർ​​ശ​​ന​​ത്തി​​ൽ ആ​​ഗോ​​ള സാ​​ങ്കേ​​തി​​ക സ്ഥാ​​പ​​ന​​ങ്ങ​​ൾ, സ്റ്റാ​​ർ​​ട്ട​​പ്പു​​ക​​ൾ, വി​​ദ്യാ​​ഭ്യാ​​സ ഗ​​വേ​​ഷ​​ണ സ്ഥാ​​പ​​ന​​ങ്ങ​​ൾ, കേ​​ന്ദ്ര മ​​ന്ത്രാ​​ല​​യ​​ങ്ങ​​ൾ, സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ൾ, അ​​ന്താ​​രാ​​ഷ്ട്ര പ​​ങ്കാ​​ളി​​ക​​ൾ എ​​ന്നി​​വ​​രെ ഒ​​ന്നി​​ച്ചു​​കൂ​​ട്ടും.

എ​​ഐ മേ​​ഖ​​ല​​യി​​ലെ അ​​ന്താ​​രാ​​ഷ്ട്ര സ​​ഹ​​ക​​ര​​ണം വി​​ളി​​ച്ചോ​​തു​​ന്ന 13 രാ​​ജ്യ​​ങ്ങ​​ളി​​ലെ പ​​വ​​ലി​​യ​​നു​​ക​​ളും എ​​ക്സ്പോ​​യി​​ൽ ഉ​​ണ്ടാ​​കും. ഇ​​തി​​ൽ ഓ​​സ്ട്രേ​​ലി​​യ, ജ​​പ്പാ​​ൻ, റ​​ഷ്യ, യു​​ണൈ​​റ്റ​​ഡ് കിം​​ഗ്ഡം, ഫ്രാ​​ൻ​​സ്, ജ​​ർ​​മ​​നി, ഇ​​റ്റ​​ലി, നെ​​ത​​ർ​​ലാ​​ൻ​​ഡ്സ്, സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡ്, സെ​​ർ​​ബി​​യ, എ​​സ്റ്റോ​​ണി​​യ, താ​​ജി​​ക്കി​​സ്ഥാ​​ൻ, ആ​​ഫ്രി​​ക്ക എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള പ​​വ​​ലി​​യ​​നു​​ക​​ളും ഉ​​ൾ​​പ്പെ​​ടു​​ന്നു.

ജ​​ന​​ങ്ങ​​ൾ, ഭൂ​​മി, പു​​രോ​​ഗ​​തി എ​​ന്നി​​ങ്ങ​​നെ മൂ​​ന്ന് ആ​​ശ​​യ​​ങ്ങ​​ളെ കേ​​ന്ദ്രീ​​ക​​രി​​ച്ച് ത​​യാ​​റാ​​ക്കി​​യ 300ല​​ധി​​കം ക്യൂ​​റേ​​റ്റ​​ഡ് എ​​ക്സി​​ബ​​ിഷ​​ൻ പ​​വ​​ലി​​യ​​നു​​ക​​ളും ത​​ത്സ​​മ​​യ പ്ര​​ദ​​ർ​​ശ​​ന​​ങ്ങ​​ളും എ​​ക്പോ​​യി​​ൽ ഉ​​ണ്ടാ​​കും. കൂ​​ടാ​​തെ 600ല​​ധി​​കം മി​​ക​​ച്ച സ്റ്റാ​​ർ​​ട്ട​​പ്പു​​ക​​ളും പ്ര​​ദ​​ർ​​ശി​​പ്പി​​ക്കും. ഇ​​വ​​യി​​ൽ പ​​ല​​തും ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ പ്ര​​സ​​ക്ത​​മാ​​യ​​തും വ​​ൻ​​തോ​​തി​​ൽ ജ​​ന​​കീ​​യ​​വു​​മാ​​യ സാ​​ങ്കേ​​തി​​ക പ​​രി​​ഹാ​​ര​​ങ്ങ​​ൾ വി​​ക​​സി​​പ്പി​​ച്ചെ​​ടു​​ക്കു​​ന്ന​​വ​​യാ​​ണ്. ഇ​​തി​​നോ​​ട​​കംത​​ന്നെ ന​​ട​​പ്പി​​ലാ​​ക്കി​​യി​​ട്ടു​​ള്ള നൂ​​ത​​ന സാ​​ങ്കേ​​തി​​ക പ​​രി​​ഹാ​​ര​​ങ്ങ​​ൾ ഈ ​​സ്റ്റാ​​ർ​​ട്ട​​പ്പു​​ക​​ൾ പ്ര​​ദ​​ർ​​ശി​​പ്പി​​ക്കും.

അ​​ന്താ​​രാ​​ഷ്ട്ര പ്ര​​തി​​നി​​ധി​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ ഏ​​ക​​ദേ​​ശം ര​​ണ്ട​​ര ല​​ക്ഷ​​ത്തി​​ല​​ധി​​കം സ​​ന്ദ​​ർ​​ശ​​ക​​ർ എ​​ഐ ഉ​​ച്ച​​കോ​​ടി​​യി​​ൽ പ​​ങ്കെ​​ടു​​ക്കു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. ആ​​ഗോ​​ള എ​​ഐ ആ​​വാ​​സ​​വ്യ​​വ​​സ്ഥ​​യ്ക്കു​​ള്ളി​​ൽ പു​​തി​​യ പ​​ങ്കാ​​ളി​​ത്ത​​ങ്ങ​​ൾ വ​​ള​​ർ​​ത്തു​​ന്ന​​തി​​നും ബി​​നി​​ന​​സ് അ​​വ​​സ​​ര​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്കു​​ന്ന​​തി​​നും ഈ ​​പ​​രി​​പാ​​ടി ല​​ക്ഷ്യ​​മി​​ടു​​ന്നു.

National

എ​ൻ​വി​ഡി​യ സി​ഇ​ഒ ജെ​ൻ​സ​ൻ ഹു​വാ​ങ് ഇ​ന്ത്യ സ​ന്ദ​ർ​ശ​നം റ​ദ്ദാ​ക്കി; എ​ഐ ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കി​ല്ല

ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള ചി​പ്പ് നി​ർ​മ്മാ​ണ രം​ഗ​ത്തെ ഭീ​മ​ന്മാ​രാ​യ എ​ൻ​വി​ഡി​യ​യു​ടെ സി​ഇ​ഒ ജെ​ൻ​സ​ൻ ഹു​വാ​ങ് ത​ന്‍റെ ഇ​ന്ത്യ സ​ന്ദ​ർ​ശ​നം റ​ദ്ദാ​ക്കി. അ​ടു​ത്ത ആ​ഴ്ച ഇ​ന്ത്യ​യി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന എ​ഐ ഇം​പാ​ക്ട് സ​മ്മി​റ്റി​ൽ' പ​ങ്കെ​ടു​ക്കാ​ൻ അ​ദ്ദേ​ഹം എ​ത്തി​ല്ലെ​ന്ന് ക​മ്പ​നി ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു. അ​പ്ര​തീ​ക്ഷി​ത കാ​ര​ണ​ങ്ങ​ളാ​ലാ​ണ് യാ​ത്ര റ​ദ്ദാ​ക്കി​യ​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

ഫെ​ബ്രു​വ​രി 16 മു​ത​ൽ 20 വ​രെ ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ഗ്ലോ​ബ​ൽ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സ​മ്മി​റ്റി​ൽ ജെ​ൻ​സ​ൻ ഹു​വാ​ങ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തേ​ണ്ട​താ​യി​രു​ന്നു. ഹു​വാ​ങ്ങി​ന് പ​ക​രം എ​ൻ​വി​ഡി​യ എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ് പു​രി ഉ​ച്ച​കോ​ടി​യി​ൽ ക​മ്പ​നി​യെ പ്ര​തി​നി​ധീ​ക​രി​ക്കും. യാ​ത്ര റ​ദ്ദാ​ക്കി​യെ​ങ്കി​ലും ഇ​ന്ത്യ​യി​ലെ വ​ള​ർ​ന്നു​വ​രു​ന്ന എ​ഐ ആ​വാ​സ​വ്യ​വ​സ്ഥ​യോ​ടു​ള്ള ക​മ്പ​നി​യു​ടെ പ്ര​തി​ബ​ദ്ധ​ത തു​ട​രു​മെ​ന്ന് എ​ൻ​വി​ഡി​യ വ്യ​ക്ത​മാ​ക്കി.

ആ​ഗോ​ള​ത​ല​ത്തി​ൽ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ചും സു​ര​ക്ഷ​യെ​ക്കു​റി​ച്ചും ച​ർ​ച്ച ചെ​യ്യാ​നാ​ണ് ഈ ​സ​മ്മി​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. നൂ​റി​ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളും ഗൂ​ഗി​ൾ സി​ഇ​ഒ സു​ന്ദ​ർ പി​ച്ചൈ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​രും ഇ​തി​ൽ പ​ങ്കെ​ടു​ക്കും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണ് എ​ഐ ഉ​ച്ച​കോ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്.

 

Latest News

Up